കണ്ണൂർ: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുന്പോൾ കണ്ണൂരിൽ ഓർഡനറി ബസുകൾ കുറവ്. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകൾ ഇല്ല.
അതിനാൽ, സർക്കാരിന്റെ ഈ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം കുറവാകും. ജില്ലയിൽ കണ്ണൂർ, തലശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ഡിപ്പോകൾ ഉള്ളത്. കണ്ണൂരിൽനിന്നു 72 ഉം തലശേരിയിൽനിന്ന് 46 ഉം ഓർഡിനറി ബസുകളാണുള്ളത്.
പയ്യന്നൂരിൽ അന്‍പതിൽ താഴെ ബസുകളുമാണുള്ളത്. ചില ഓർഡിനറി ബസുകൾ ടിടി ആയിട്ടാണ് ഓടുന്നത്.
ഈ മാസം 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറിയിൽ സൗജന്യയാത്ര നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.